എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ വികസനമുരടിപ്പെന്ന്; രാപ്പകൽസമരം നടത്തി കോൺഗ്രസ്
1483627
Sunday, December 1, 2024 7:15 AM IST
കൊപ്രക്കളം: ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽസമരം നടത്തി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ വികസനമുരടിപ്പ് ആരോപിച്ചായിരുന്നു സമരം.
സമരം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനംചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.ഡി. സജീവ് അധ്യക്ഷതവഹിച്ചു. സമാപനസമ്മേളനം ജോസ് വള്ളൂർ ഉദ്ഘാടനംചെയ്തു.
നേതാക്കളായ സജയ് വയനപ്പിള്ളിൽ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, ശോഭ സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈശാഖ് ജോഷി, ലൈല മജീദ്, ഷഹന കാട്ടുപറമ്പിൽ, അഫ്സൽ അന്താറത്തറ തുടങ്ങിയവർ നേതൃത്വംനൽകി.