അമലയിൽ വൈറ്റ് കോട്ട് സെറിമണി
1483621
Sunday, December 1, 2024 7:03 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ പുതിയ ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ വൈറ്റ് കോട്ട് സെറിമണിയുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ,
സ്റ്റാഫ് അഡ്വൈസർ ഡോ. സോജൻ ജോർജ് എന്നിവർ പങ്കെടുത്തു. 100 മെഡിക്കൽ വിദ്യാർഥികളാണ് വൈറ്റ് കോട്ട് സ്വീകരിച്ചത്.