കാര്ഷികപക്ഷാചരണത്തിനു തുടക്കം
1483634
Sunday, December 1, 2024 7:15 AM IST
ഇരിങ്ങാലക്കുട: ബാങ്ക് ഓഫ് ബറോഡയുടെ കാര്ഷികപക്ഷാചരണം(കിസാന്‍ പക്വാഡ) റീജിയണല്‍ മാനേജര്‍ പി.കെ. ഹീര ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചെന്ത്രാപ്പിന്നി, ചാലക്കുടി, അഷ്ടമിച്ചിറ, മതിലകം എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കൃഷി അസി.ഡയറക്ടര്‍ എസ്. മിനി, ജോമി ജോസഫ്, മുരിയാട് സിഡിഎസ് മെമ്പര്‍ സുജാത, ചീഫ് മാനേജര്‍ കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു. അഷ്ടമിച്ചിറ ബ്രാഞ്ചിലെ കൃഷി ഓഫീസര്‍ റിച്ചു പോള്‍ പദ്ധതി വിശദീകരിച്ചു.
വ്യത്യസ്ത മേഖലകളില്‍ മികവുതെളിയിച്ച മുരിയാട് പഞ്ചായത്തിലെ സഹൃദയ സ്വയംസഹായസംഘം, വനമിത്ര പുരസ്കാരജേതാവ് വി.കെ. ശ്രീധരന്, ഏലം കര്ഷകന് എ.എ. ജോസഫ്, യുവകര്‍ഷക നീതു നിതിന്‍ തുടങ്ങിയവരെ ആദരിച്ചു.
വിവിധ ശാഖകളില്‍ നിന്നുള്ളവര്‍ക്ക് സഹായധനത്തിന്റെ അനുമതിപത്രവും വിതരണംചെയ്തു. ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ വിഷ്ണു വിജയന് സ്വാഗതവും ചെന്ത്രാപ്പിന്നി മാനേജര്‍ നിത്യ കൃഷ്ണന് നന്ദിയും പറഞ്ഞു.