ജില്ലയിലെ ആദ്യ ടിബി വിമുക്ത പഞ്ചായത്തായി തോളൂർ
1483121
Friday, November 29, 2024 8:12 AM IST
പറപ്പൂർ: തോളൂർ പഞ്ചായത്തി നെ ജില്ലയിലെ ആദ്യ ടിബി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ് വി.കെ. രഘുനാഥൻ, ഗാന്ധിജിയുടെ ശില്പവും സർട്ടിഫിക്കറ്റും അടങ്ങുന്ന അംഗീകാരം ഏറ്റുവാങ്ങി.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി എലിമിനേഷൻ ഓഫീസർ ഡോ. അജയ് രാജൻ ആമുഖപ്രഭാഷണം നടത്തി.
ഭരണസമിതി അംഗങ്ങളായ ലില്ലി ജോസ്, ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, ഷീന തോമാസ്, സിഎച്ച്സി അസി. മെഡിക്കൽ ഓഫീസർ ഡോ. ഷീന, ഹെൽത്ത് ഇസ്പെക്ടർ സുജിത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.സി. ജോസ് എന്നിവർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.