ബാലന്റെ വീടിന് മേല്‍ക്കൂര ഒരുങ്ങി
1483899
Monday, December 2, 2024 9:29 AM IST
മുരിയാട്: മുരിയാട് പഞ്ചായത്ത് ആനന്ദപുരം എടയാറ്റുമുറി പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന ബാലന്റെ വീടിന്റെ മേല്‍ക്കൂര കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ മൊത്തമായി തകര്‍ന്നു വീണിരുന്നു. ഈ സമയത്ത് വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഭാര്യ കഷ്ടിച്ച് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുള്ള ഈ കുടുംബത്തിന് ഇവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും മറ്റുമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഇവരുടെ അവസ്ഥ മനസിലാക്കിയ 17-ാം വാര്‍ഡ് മെമ്പര്‍ നിത അര്ജുനന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, കോണ്‍ഗ്രസ് 17-ാം വാര്‍ഡ് പ്രസിഡന്റ് റിജോണ്‍ ജോണ്സണ് എന്നിവര്‍ ഉള്‍പ്പടെയുള്ള യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഈ വിവരം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താമസയോഗ്യമല്ലാതിരുന്ന വീടിന്റെ തകര്‍ന്ന മേല്‍ക്കൂര നാലുദിവസത്തെ പരിശ്രമത്തിലൂടെ പുതുക്കി നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായം കണ്ടെത്തുകയും അത് നിര്‍മിച്ചു നല്‍കുകയും ചെയ്തു.
മുരിയാട് പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ നിത അര്ജുനന്, യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, കോണ്‍ഗ്രസ് 17-ാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് റിജോണ്‍ ജോണ്സന്, 62-ാം ബൂത്ത് പ്രസിഡന്റ് ടി.ആര്. ദിനേഷ്, വാര്‍ഡിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിതിന് ജോണ്‍, വിബിന് ഡേവിസ്, റിജില്‍ ജോണ്സന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജെയ്സണ്‍ കുഞ്ഞിപ്പാലു, ഐ.കെ. ജോണ്സന്, സതി, പ്രസന്നന്, മോഹനന്, ജോയ്സണ്‍, സൈമണ്‍, ജിന്റോ പോള്‍ എന്നിവര്‍ നേതൃത്വം നല്കി. എം.എന്‍. രമേഷ്, ഐ.ആര്. ജെയിംസ്, ഐ.ജി. ഷാജു, എന്‍.ആര്. സുരേഷ് എന്നിവരും പങ്കെടുത്തു.