പീച്ചി-വാഴാനി ടൂറിസം കോറിഡോർ നിർമാണം; കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
1483909
Monday, December 2, 2024 9:39 AM IST
പുന്നംപറമ്പ്: പീച്ചി - വാഴാനി ടൂറിസം കോറിഡോർ നിർമാണത്തിന്റെ ഭാഗമായി തെക്കുംകര പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പുന്നംപറമ്പ് സെന്ററിൽ ബഹുനില കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു.
കച്ചവടം പുനരാരംഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. വികസനത്തിന്റെ ഭാഗമായാണു പൊളിക്കേണ്ടി വരുന്നതെങ്കിലും സർക്കാർ സ്ഥലം കൈയേ റിയിട്ടില്ലെന്ന് കെട്ടിട ഉടമകൾ പറയുന്നു.
റീസർവേ നടന്നതോടെയാണ് പലരുടെയും ഭൂമി പുറമ്പോക്കിലായത്. കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ മെഡിക്കൽ ഷോപ്പ്, എസ്ബിഐ എടിഎം, ടെകസ്റ്റൈൽ ഷോപ്പുകൾ, ബേക്കറികൾ, പലചരക്ക് വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവ ഉൾപ്പെടുന്നു. റോഡ് വികസനം പൂർത്തിയാകുമ്പോൾ പുന്നംപറമ്പിൽ സ്ഥലത്തിന്റെ വിലയും ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.