നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
1483384
Saturday, November 30, 2024 10:43 PM IST
അവണൂർ: നിയന്ത്രണംവിട്ട സ്കൂട്ടര്‍ മറിഞ്ഞ് അവണൂർ ചിറ്റാട്ടുകര വീട്ടിൽ ജോർജിന്റെ മകൻ ജിജോ ജോസഫ് (പൊന്നുട്ടൻ 34) മരിച്ചു.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ ജിജോ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. വെളപ്പായ പാടത്തിനുസമീപം നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്കു മറിയുകയായിരുന്നു.
രാത്രിയായതിനാൽ അപകടം നടന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഏറെനേരത്തിനു ശേഷം ഇതുവഴി പോയവരാണ് ഗുരുതരമായി പരിക്കേറ്റനിലയിൽ ജിജോയെ കണ്ടത്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നേരത്തേയും ഇതേ സ്ഥലത്ത് ഇത്തരത്തിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.
ഡിവൈഎഫ്ഐ അവണൂർ മേഖല സെക്രട്ടറി ജെയിൻ ജിജോയുടെ സഹോദരനാണ്.