നടുവം കാവ്യോത്സവം നടത്തി
1483902
Monday, December 2, 2024 9:29 AM IST
ചാലക്കുടി: നഗരസഭ നടുവം സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടുവം കാവ്യോത്സവം നടത്തി. പൊതുസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. കവിയരങ്ങ് പ്രശസ്ത കവി സച്ചിദാനന്ദൻ പുഴങ്കര ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന കവിയരങ്ങിൽ പി.ബി. ഹൃഷികേശൻ, വാസുദേവൻ പനമ്പിള്ളി, ജോയ് ജോസഫ്, സുരേഷ് മൂക്കന്നൂർ, സുശീലൻ ചന്ദനക്കുന്ന്, പി.വി.രമേശൻ, യു.ജി.രാജൻ തുടങ്ങിയവർ കവിത അവതരിപ്പിച്ചു. പൊതുസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, വിദ്യാഭ്യാസ ചെയർമാൻ എം.എം. അനിൽകുമാർ, കൺവീനർ കെ.വി. പോൾ, ഡോ.അഞ്ജലി ശ്രീകാന്ത്, വിൽസൻ മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
നടുവം കാവ്യോത്സവത്തിന്റെ ഭാഗമായി നടത്തിയ കാവ്യാലാപന മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ ക്രസന്റ് സ്കൂളിലെ ഹൃദിക സുരേഷ്, ആയിഷ മെഹറിൻ, ഗവ. മോഡൽ സ്കൂളിലെ നിഥുന മരിയ ബിജുഎന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കോളജ് തലത്തിൽ വി.ആർ. പുരം ഗവ. ഐടിഐയിലെ മില, കെ.എം. ഹരീഷ് സുബ്രൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കവിതാരചന മത്സരത്തിൽ ഗവ. മോഡൽ സ്കൂളിലെ ആര്യനന്ദ ജോബി, ക്രസന്റ് സ്കൂളിലെ ഹൃദിക സുരേഷ്, പി.ആർ. ആദിലക്ഷമി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.