കലോത്സവം ഹരിതാഭമാക്കാൻ കുരുന്നുകൾ
1483631
Sunday, December 1, 2024 7:15 AM IST
ചെന്ത്രാപ്പിന്നി: കുന്നംകുളത്തു നടക്കുന്ന തൃശൂർ റവന്യു ജില്ല സ്കൂൾ കലോത്സവം ഹരിതാഭമാക്കാൻ കൈത്താങ്ങായി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ കുരുന്നുകൾ.
പ്രോഗ്രാം കമ്മിറ്റിക്കാവശ്യമായ പേപ്പർ ബാഗ്, ലോട്ട്, വിധികർത്താക്കൾക്കുള്ള ഫയലുകൾ തുടങ്ങിയവയാണ് ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് സ്കൂളിലെ ഇംഗ്ലീഷ് മീഡിയം എൽപി വിഭാഗം വിദ്യാർഥികൾ തയാറാക്കിയത്.
കബ് ബുൾബുൾലീഡേഴ്സും അധ്യാപകരുമായ ടി.വി. ഹരിത, പി.വൈ. ഷമീറ, ഇ.വി.എം. ചിഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഒരുദിവസം കൊണ്ട് 500 പേപ്പർബാഗുകൾ കുട്ടികൾ തയാറാക്കിയത്. കലോത്സവ പ്രോഗ്രാംകമ്മിറ്റിക്കുവേണ്ടി ടി.വി. വിനോദ് ബാഗുകൾ ഏറ്റുവാങ്ങി. എൽപി വിഭാഗം പ്രധാനധ്യാപിക അർച്ച സുനിൽ അധ്യക്ഷതവഹിച്ചു.
ഹയർസെക്കൻഡറി എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽമാരായ പി.കെ. ശ്രീജീഷ്, വി.ബി. സജിത്ത്, പ്രധാനധ്യാപകൻ കെ.എസ്. കിരൺ, അഡ്മിനിസ്ട്രേറ്റർ കെ.എം. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.