വഖഫ് പ്രശ്നം: കത്തോലിക്ക കോൺഗ്രസ് വേലൂർ ഫൊറോന പ്രതിഷേധ സദസ് നടത്തി
1483322
Saturday, November 30, 2024 6:22 AM IST
വേലൂർ: വഖഫ് നിയമംമൂലം ദുരിതമനുഭവിക്കുന്ന മുനന്പം നിവാസികൾക്ക് അവരുടെ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേലൂർ സെന്ററിൽ കത്തോലിക്ക കോൺഗ്രസ് ഫൊറാനതല പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറാന പ്രസിഡന്റ്് ജോസ് ചെമ്പിശേരി അധ്യക്ഷത വഹിച്ചു.
അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്് ഡോ. ജോബി കാക്കിശേരി ഉദ്ഘാടനം ചെയ്തു. മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടറും തയ്യൂർ ഇടവക വികാരിയുമായ ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫൊറോന സെക്രട്ടറി കെ.കെ. രഞ്ജിത്ത്, സേവി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായ പികെവി ജോസ്, ഫ്രാൻസിസ് തയ്യൂർ എന്നിവർ നേതൃത്വം നല്കി.