കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര ആ​ശാ​രിമൂ​ല ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ടു​ത്തു​ള്ള വി​ശ്വ​നാ​ഥ​ന്‍റെ വീ​ടി​നോ​ടുചേ​ർ​ന്നു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ഷെ​ഡ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ അ​ഗ്നി​ക്ക​ിര​യാ​യ​ി. തൊ​ട്ട​ടു​ത്തു​ള്ള കോ​ൺ​ട്രാ​ക്ടറു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും വീ​ടു നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക​ത​കു​ക​ൾ, ക​ട്ടി​ള​ക​ൾ, ജ​ന​ലുകൾ തുടങ്ങിവ​യും ഫ​ർ​ണി​ച്ച​റു​ക​ൾ നി​ർ​മി​ക്കാ​നാ​യി ക​രു​തി​യി​ട്ടു​ള്ള മ​ര ഉ​രു​പ്പി​ടി​ക​ളു​മാ​ണു ക​ത്തിന​ശി​ച്ച​ത്.

മ​ര​പ്പ​ണി​ക്കു​പ​യോ​ഗി​ക്കു​ന്ന പ്ലെ​യി​ന​ർ, ക​ട്ട​ർ, ഡ്രി​ല്ല​ർ തു​ട​ങ്ങി​യ​വും അ​ഗ്നി​ക്കി​ര​യാ​യി​. പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ സം​ഭ​വം ന​ട​ന്ന​ത് വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​പ്പോ​ഴാ​ണു വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ന്ന​ത്. നാ​ട്ടു​കാ​രും പരിസരവാസികളും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. വീ​ടി​നു ഭാ​ഗി​ക​മാ​യ നാ​ശംസം​ഭ​വി​ച്ചു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ​സു​നി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഏ​ക​ദേ​ശം മൂന്നുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.