മഹിളാ സംഘം കയ്പമംഗലം മണ്ഡലം ഏകദിന പഠന ക്യാമ്പ്
1483901
Monday, December 2, 2024 9:29 AM IST
കയ്പമംഗലം: കേരള മഹിളാ സംഘം കയ്പമംഗലം മണ്ഡലം ഏകദിന പഠന ക്യാമ്പ് മതിലകം പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു. മഹിളാസംഘം സംസ്ഥാന ജോയിന്റ്് സെക്രട്ടറി ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ്് സുവർണ ജയശങ്കർ അധ്യക്ഷയായി. സെക്രട്ടറി ഗീത പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അഡ്വ.എ. ഡി.സുദർശനൻ, അനിത രാധാകൃഷ്ണൻ, ഹഫ്സ ഒഫുർ, സാറാബി ഉമ്മർ, സജിത പ്രദീപ്, ശോഭന ശാർങ്ങധരൻ എന്നിവർ പ്രസംഗിച്ചു. വനിതകളും നിയമങ്ങളും എന്ന വിഷയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജയന്തി സുരേന്ദ്രനും, മഹിളാ സംഘം സംഘടന എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി കെ.എസ്. ജയയും ക്ലാസ് നയിച്ചു. രാജി ജോഷി ക്യാമ്പ് ലീഡറും, ബിന്ദു രാധാകൃഷ്ണൻ ഡെപ്യൂട്ടി ലീഡറുമായിരുന്നു.