ചേ​ല​ക്ക​ര: സെ​ന്‍റ്് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യു​ടെ 220 -ാം മ​ത് പെ​രു​ന്നാ​ൾ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു.

ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കു​ക. കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാളെ 6.30ന് ​സ​ന്ധ്യാന​മ​സ്കാ​രം 7.30ന് ​ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ ക​ർമം. ചൊ​വ്വാ​ഴ്ച പത്തിന് ​കു​രി​ശു​പ​ള്ളി​ക​ളി​ലേ​ക്ക് വി​ളം​ബ​രഘോ​ഷ​യാ​ത്ര ആറിന് ​സ​ന്ധ്യാ​ന​മ​സ്കാ​രം ഏഴിന് ​പ്ര​ദി​ക്ഷ​ണം, 7.30 ന് ​ശ്ലൈ​ഹി​ക വാ​ഴ്‌​വ് എട്ടിന് ​ലേ​ലം തു​ട​ർ​ന്ന് അ​ത്താ​ഴവി​രു​ന്ന്,

9.30 ന് ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ സ്റ്റേ​ജ് ഷോ , ​ബു​ധ​നാ​ഴ്ച 7.30 പ്ര​ഭാ​ത ന​മ​സ്കാ​രം, 8-30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പത്തിന് ​അ​ങ്ങാ​ടി ചു​റ്റി​യു​ള്ള പ്ര​ദക്ഷ​ിണം, 11.30ന് ​ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് ലേ​ലം, പൊ​തു​സ​ദ്യ വൈ​കി​ട്ട് മൂന്നിന് ​വാ​ദ്യ​മേ​ള​ങ്ങ​ളോ​ടും ഗ​ജ​വീ​ര​ന്മാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ത്യു,

കൈ​സ്ഥാ​നി മ​നു സി ​ജെ​യിം​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​പി. ജോ​ണി, പെ​രു​ന്നാ​ൾ സെ​ക്ര​ട്ട​റി കെ.​സി. ജോ​യ്, ജോ.​സെ​ക്ര​ട്ട​റി പി.​വി വി​ബി​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.