മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കു സഹായവുമായി പാടൂർ സ്കൂൾ
1483638
Sunday, December 1, 2024 7:23 AM IST
പാടൂർ: അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി വിദ്യാർഥികളുടെ നേതൃത്വത്തിൽ എടക്കളത്തൂർ നിർമലസദൻ സന്ദർശിച്ചു.
മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി വിദ്യാർഥികൾ മധുരപലഹാരങ്ങൾ, പഴവർഗങ്ങൾ, നിത്യോപയോഗസാധനങ്ങൾ എന്നിവ കൈമാറി. കെ.കെ. ചിത്രമോൾ, കെ. നസീറ എന്നിവർ നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് വിസി ബോസ്, കെ.കെ. ബീന, സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്സിൻ എന്നിവർ സംസാരിച്ചു.