കായൽ - മലയോര ടൂറിസം
1483906
Monday, December 2, 2024 9:29 AM IST
സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുത്തൂർ കായൽ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. 32 കോടി രൂപയുടെ പദ്ധതിയാണ് 25 ഏക്കറിൽ രാജ്യാന്തരശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ നടപ്പിലാക്കുക. പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചുകഴിഞ്ഞു.
പാർക്കിനുപുറമേ പീച്ചി - ചിമ്മിനി മലയോര ടൂറിസം ഇടനാഴിയായി ബന്ധപ്പടുത്താനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പ്രദേശത്തെ പ്രകൃതിരമണീയമായ ഒരു കാഴ്ചയാണ് മരോട്ടിച്ചാൽ ഓലക്കയം - ഇലഞ്ഞി പ്ര വെള്ളച്ചാട്ടം. പാറക്കെട്ടുകളിൽകൂടി വെള്ളം താഴേക്കുപതിക്കുന്നതിന്റെ സൗന്ദര്യം സഞ്ചാരികളെ ആകർഷിക്കും. രണ്ടുവർഷം മുൻപുണ്ടായ അപകടത്തെതുടർന്ന് വെള്ളച്ചാട്ടം കാണാൻ വിലക്ക് ഏർപ്പെടുത്തിരിക്കുകയാണ്. സുരക്ഷയൊരുക്കി ആളുകളെ പ്രവേശിപ്പിച്ചാൽ പഞ്ചായത്തിനു വരുമാനമാർഗവും ആകും.
വരുന്നൂ സമാന്തരപാലവും
മികച്ച റോഡും
സുവോളജിക്കൽ പാർക്ക് തുറക്കുംമുൻപ് റോഡ് വികസനനടപടികൾ പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിക്കഴിഞ്ഞു. സ്ഥലം വിട്ടുനൽകിയവർക്ക് ഇതുവരെ 47 കോടി രൂപ നഷ്ടപരിഹാരമായി നൽകി. കുട്ടനെല്ലൂർ ബൈപാസ് മുതൽ പുത്തൂർ പയ്യപ്പിള്ളിമൂല വരെയാണ് റോഡ് വീതികൂട്ടുന്നത്.
പാർക്കിലേക്കുള്ള കുട്ടനെല്ലൂർ - പുത്തൂർ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള പാലത്തിനു സമാന്തരമായി മറ്റൊരു പാലം നിർമിക്കുന്നത്. 10.5 കോടി രൂപയാണ് നിർമാണത്തിനായി അനുവദിച്ചത്. 9.55 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുക.
നിർമാണോദഘാടനം ഏഴാംതീയതി വൈകീട്ട് നാലിനു പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഏഴുമാസംകൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തിയാകും.
അത്യാധുനികരീതിയിലുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സും പുത്തൂരിൽ വരും. തെങ്ങുംവെട്ടുവഴിയിലാണ് ഇതു നിർമിക്കുന്നത്.
വിശാലമായ ബസ് സ്റ്റാൻഡിനൊപ്പം മൂന്നുനിലകളുള്ള വ്യാപാരസമുച്ചയമാണ് നിർമിക്കുക.