നാട്ടിൽ ആളെ കിട്ടാനില്ല : കൃഷിപ്പണിക്കു തമിഴ്സംഘം എത്തി
1483636
Sunday, December 1, 2024 7:23 AM IST
പുന്നയൂർക്കുളം: എടമ്പാടത്ത് നടീൽ ജോലികൾക്കായി തമിഴ്നാട്ടിൽനിന്നും കർഷക തൊഴിലാളികളെത്തി.
തഞ്ചാവൂർ മേഖലയിൽനിന്നുള്ള കർഷകത്തൊഴിലാളികളാണ് എത്തിയിട്ടുള്ളത്. തഞ്ചാവൂർ സ്വദേശി വാജ്പേയിയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് നടീൽ ഏറ്റെടുത്തിരിക്കുന്നത്.
ഒരു മണിക്കൂറിനു ഭക്ഷണചെലവു കഴിച്ച് 5000 രൂപയാണ് കരാർ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെ പണിയെടുക്കും.
മേഖലയിൽ കൃഷിപ്പണികൾ ഒരേ സമയത്ത് പലയിടത്തും ആരംഭിക്കുന്നതിനാൽ ഇവിടെ തൊഴിലാളികളെ ആവശ്യത്തിനു ലഭ്യമല്ല.
ഇതേത്തുടർന്നാണ് അയൽ സംസ്ഥാനത്തുനിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്തത്.