ഗുരുവായൂർ ഏകാദശി : പെൻഷൻകാരുടെയും ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെയും വിളക്കാഘോഷം നാളെ
1483637
Sunday, December 1, 2024 7:23 AM IST
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി പെൻഷൻകാരുടെയും ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിളക്കാഘോഷം നാളെ നടക്കും. സമ്പൂർണ നെയ്വിളക്കായാണ് ആഘോഷം.
ക്ഷേത്രത്തിൽ രാവിലേയും ഉച്ചതിരിഞ്ഞും മേളത്തിന് അനീഷ് നമ്പീശൻ നേതൃത്വം നൽകും. സന്ധ്യക്ക് ചിറയ്ക്കൽ നിധീഷ് മാരാരുടെ തായമ്പകയാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക, നാദസ്വരം, പ്രദക്ഷിണം എന്നിവ ഉണ്ടാകും.
ഇടത്തരികത്ത്കാവ് ഭഗവതിക്ക് ചുറ്റുവിളക്കും കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജയും നടക്കും. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വിളക്കാഘോഷിച്ചു. പെരുവനം കുട്ടൻ മാരാരുടെ മേളം, രാത്രി വിശേഷാൽ ഇടയ്ക്ക നാദസ്വരം എന്നിവയുണ്ടായി.