ജൈവ കര്‍ഷക ചന്ത ആരംഭിച്ചു
1483903
Monday, December 2, 2024 9:29 AM IST
കോടാലി: കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കിഴക്കേ കോടാലിയില്‍ ജൈവ കര്‍ഷക ചന്ത ആരംഭിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷക സമിതി ജില്ല പ്രസിഡന്റ് ടി.എ. ശിവരാമന് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തിരുവനന്തപുരം തണല്‍ സംഘടനയുടെ സ്ഥാപകാംഗം എസ്. ഉഷ ജനിതക മാറ്റം വരുത്തിയ വിളകള്‍ നാടിനാപത്ത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ബി. സതീഷ്, ജില്ല സെക്രട്ടറി എം.സി. നിഷ, പി.വി. വേലായുധന്, ടി.ഡി. ജയപാലന്, വി.യു ഗിരിജ, ടി.പി. വിനയന്, വിജിത വിനയന്, സുനിത ബാലന്, സി.എസ്. ഷാജി , പി.എം.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജൈവ കര്‍ഷക ചന്തയില്‍ നിന്ന് രാസവളമോ രാസകീടനാശിനിയോ ഉപയോഗിക്കാതെ കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും.