ചെമ്പൈ: ഇതുവരെ സംഗീതാർച്ചന നടത്തിയത് ആയിരത്തിലേറെപ്പേർ
1483911
Monday, December 2, 2024 9:39 AM IST
ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിൽ അഞ്ചുദിനങ്ങൾ പിന്നിട്ടതോടെ ആയിരത്തിലേറെ സംഗീതാർഥികൾ സംഗീതാർച്ചന നടത്തി. രാവിലെ ആറ് മുതൽ തുടങ്ങുന്ന കച്ചേരി രാത്രി 12 നാണ് അവസാനിക്കുന്നത്. ദിവസവും വൈകിട്ട് ആറ് മുതൽ ഒൻപത് പ്രഗത്ഭരായിട്ടുള്ളവരാണ് കച്ചേരികൾ അവതരിപ്പിക്കുന്നത്.
ഇന്നലെ വിശേഷാൽ കച്ചേരിയിൽ വിദ്യാ കല്യാണരാമൻ, കെ.എസ്. വിഷ്ണുദേവ് നമ്പൂതിരി എന്നിവർ കച്ചേരികളവതരിപ്പിച്ചു. അവാസനത്തെ വിശേഷാൽ കച്ചേരിയിൽ ഡോ. എം. നർമ്മദ യുടെ വയലിൻ കച്ചേരിയായിരുന്നു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ വിശേഷാൽ കച്ചേരി ആസ്വദിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.