സാഷ്ടാംഗം പുരസ്കാരം സമ്മാനിച്ചു
1483913
Monday, December 2, 2024 9:39 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി പടിഞ്ഞാറ്റുമുറി ദേശത്തിന്റെ ആഭിമുഖ്യത്തിൽ സാഷ്ടാംഗം ടി.എസ്. സീതാരാമൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു. കൊച്ചുപറക്കോട്ടുകാവ് ശ്രീഭഗവതി ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും നിരൂപകനുമായ ഡോ. എൻ.പി. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറ്റുമുറി ദേശം ചീഫ് കോ-ഒാർഡിനേറ്റർ കെ. ജയപ്രകാശ്കുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ, പടിഞ്ഞാറ്റുമുറി ദേശം സെക്രട്ടറി കെ. ഗോപകുമാർ, സ്മിത സുകുമാരൻ, കെ. ബാലകൃഷ്ണൻ, ടി.എൻ. രാജ്കുമാർ, പി. രാംകുമാർ, സുധീർ മാരാർ, പി. ജയരാമൻ, പി. കൃഷ്ണകുമാർ, പി. സുനിൽ, ടി. വാസുദേവൻനായർ, ജയനാരായണൻ എന്നിവർ പ്രസംഗിച്ചു.
സാഷ്ടാംഗം പുരസ്കാരം ഇടയ്ക്ക കലാകാരൻ തിരുവില്വാമല ജയന് സമർപ്പിച്ചു. സഹസ്രനാമാർച്ചന, പുഷ്പാർച്ചന, എൻ.പി. രാമദാസിന്റെ അഷ്ടപദിയും വൈഗയുടെ തായമ്പകയും അരങ്ങേറി.