തൃ​ശൂ​ർ: കാ​ൻ​സ​ർ ഗ​വേ​ഷ​ണ​രം​ഗ​ത്തെ നൂ​ത​ന​പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​നും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി ല​ണ്ട​ൻ ക്യൂ​ൻ മേ​രി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ റി​ച്ചാ​ർ​ഡ് ഗ്രോ​സ് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. അ​മ​ല​യും ക്യൂ​ൻ​മേ​രി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി കൈ​കോ​ർ​ത്തു കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ കാ​ൻ​സ​ർ ഗ​വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു.

സൗ​ത്ത് ഈ​സ്റ്റ് ഏ​രി​യ ഓ​ഫീ​സ​ർ മി​ഷി, സാ​ന്‍റാ മോ​ണി​ക്ക ക​ണ്‍​ട്രി​ഹെ​ഡ് ഷൈ​ൻ ആ​ന്‍റ​ണി, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​രാ​മ​ൻ​കു​ട്ടി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​സു​നു സി​റി​യ​ക് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.