തെരുവുനായ് ശല്യത്തിനെതിരേ നായയുടെ വേഷത്തിൽ യുവാവ്
1483626
Sunday, December 1, 2024 7:15 AM IST
ചാലക്കുടി: തെരുവുനായ് വിളയാട്ടത്തിനെതിരേ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ നായയുടെ വേഷത്തിൽ സഞ്ചരിക്കുന്ന യുവാവ് ചാലക്കുടിയിൽ എത്തി. കായംകുളം സ്വദേശി നജീം കളങ്ങരയാണ് വേറിട്ട ഒറ്റയാൾ സമരപോരാട്ടം നടത്തുന്നത്.
മഞ്ചേശ്വരത്തുനിന്ന് ഉന്തുവണ്ടിയിൽ പ്ലക്കാർഡുകൾ ഉയർത്തിയാണ് സഞ്ചാരംതുടങ്ങിയത്. ചാലക്കുടി ടൗണിലെത്തിയ നജീബിന് മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ സ്വീകരണംനൽകി.
യൂത്ത് വിംഗ് പ്രസിഡന്റ് ലിണ്ടോ തോമസിന്റെ അധ്യക്ഷതയിൽചേർന്ന യോഗം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, യൂത്ത് വിംഗ് സെക്രട്ടറി എം.എം. മനീഷ്, ഭിന്നശേഷി സംഘടനാനേതാവ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.