വയോധിക ചിറയില്‍ മരിച്ചനിലയില്‍
1483667
Sunday, December 1, 2024 11:57 PM IST
വിയ്യൂര്‍: എഴുപത്തഞ്ചുകാരിയെ ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വില്ലടം നെല്ലിക്കാട് എടത്തറ വേലപ്പന്റെ മകള്‍ സരോജിനി മരിച്ചത്. അവിവാഹിതയായ ഇവര്‍ സഹോദരന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഏതെങ്കിലും ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് സഹോദരനും കുടുംബവും കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ വില്ലടം കാവുമ്പായി ചിറയില്‍ കുളിക്കാനെത്തിയവർ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിയ്യൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.