കുതിരാൻ തുരങ്കത്തിനുസമീപം പതിവായി മത്സ്യമാലിന്യം തള്ളുന്ന ുവെന്നു പരാതി
1483639
Sunday, December 1, 2024 7:23 AM IST
കുതിരാൻ: തുരങ്കത്തിനുസമീപം മമ്മദ്പടിയിൽ പതിവായി മത്സ്യമാലിന്യം തള്ളുന്നുവെന്ന് പരാതി. ദേശീയപാതയിലൂടെ മീൻ കയറ്റിപ്പോകുന്ന വാഹനങ്ങളാണ് ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇതുമൂലമുണ്ടാകുന്ന നാറ്റം അസഹനീയമാണെന്ന് നാട്ടുകാർ പറയുന്നു.
കുതിരാൻ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന പ്രധാന വഴിയാണിത്. നിരവധി കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും ഇതുവഴി നിരന്തരം യാത്രചെയ്യുന്നുണ്ട്. മാത്രമല്ല ഇവിടെ നിന്നും ഒഴുകിപ്പോകുന്ന വെള്ളം മുഴുവൻ പീച്ചി ഡാമിന്റെ റിസർവോയർലേക്കാണ് എത്തുന്നതും.
കഴിഞ്ഞദിവസം മാലിന്യം തള്ളുന്നതിനായി വന്ന വാഹനം നാട്ടുകാർ ചേർന്ന് തടയുകയും പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സമാനമായ അവസ്ഥ പ്രദേശത്ത് തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ആരോഗ്യവകുപ്പും പോലീസും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.