ജൂബിലി ഫെസ്റ്റ് 2024 ആഘോഷിച്ചു
1483619
Sunday, December 1, 2024 7:03 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയുടെ 73-ാമതു സ്ഥാപകദിനം ജൂബിലി ഫെസ്റ്റ് 2024 തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സിനിമാസംവിധായകൻ കമൽ മുഖ്യപ്രഭാഷണം നടത്തി.
പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ജൂബിലി അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരിയെയും മറ്റു സന്യസ്തരെയും ആദരിച്ചു. ആർച്ച്ബിഷപ്പും ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയനും ചേർന്നു ജൂബിലിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും കഴിഞ്ഞവർഷം വിരമിച്ചവരെയും ആദരിച്ചു.
മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ എന്നിവർ ചേർന്നാണ് മുഖ്യാതിഥികളെ ആദരിച്ചത്. ഫാ. റെന്നി മുണ്ടൻകുരിയൻ, അസി. ഡയറക്ടർ ഫാ. സിന്റോ കാരേപറന്പൻ, പ്രിൻസിപ്പൽ ഡോ. പ്രവീണ്‍ലാൽ, ഫാ. കെവിൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.