രണ്ടുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുമായി രസതന്ത്രം അധ്യാപകകൂട്ടായ്മ
1483623
Sunday, December 1, 2024 7:03 AM IST
തൃശൂർ: ജില്ലയിലെ ഹയര്‍സെക്കൻഡറി രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ ആക്ടിന്റെ (അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സ് തൃശൂർ) നേതൃത്വത്തില്‍ അര്‍ഹരായ 20 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കു രണ്ടുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ആക്ട് പ്രസിഡന്റ് ജിയോ പി. റൊസാന്റോ അധ്യക്ഷയായി. എറണാകുളം ആര്‍ഡിഡി പി.ജി. ദയ, ഹയര്‍സെക്കൻഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.എം. ലത എന്നിവര്‍ വിശിഷ്ടാതിഥികളായി. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്തജ്ഞനായ ഡോ. ടി.ആർ. ഗോവിന്ദന്‍കുട്ടി രസതന്ത്രത്തിന്റെ പുതിയ രീതികളെക്കുറിച്ചു പ്രസംഗിച്ചു.
രസതന്ത്ര ക്വിസില്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ എന്‍. അമര്‍നാഥ്, എ. സാരംഗ് എന്നിവര്‍ ഒന്നാംസ്ഥാനവും വരവൂര്‍ ജിഎച്ച്എസ്എസിലെ ജി. സിദ്ധാര്‍ഥ്, ഫിദ അബ്ദുല്‍ റഹ്മാന് എന്നിവര്‍ രണ്ടാംസ്ഥാനവും ചേര്‍പ്പ് സിഎന്‍എന്‍ എച്ച്എസ്എസിലെ പി.എം. അമൃത, ഹൃത്വിക് കെ. മേനോന് എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. വിനോദ് പി. റാഫേല്‍, ഡോ. ടി. സുനില്‍ ജോസ് എന്നിവര്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്കി.