പീച്ചി - വാഴാനി ടൂറിസം ഇടനാഴി: മുഖച്ഛായ മാറാനൊരുങ്ങി പുന്നംപറമ്പ്
1483320
Saturday, November 30, 2024 6:22 AM IST
പുന്നംപറമ്പ്: മുഖച്ഛായ മാറാനൊരുങ്ങി പുന്നംപറമ്പ് സെന്റർ. ഒല്ലൂർ - വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പീച്ചി - വാഴാനി ടൂറിസം ഇടനാഴി നിർമാണം പുരോഗമിക്കുന്നതോ ടെയാണ് തെക്കുംകര പഞ്ചായത്ത് ആസ്ഥാനം പുതുമോടി അണിയുന്നത്. ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. പുന്നംപറമ്പിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പലസ്ഥാപനങ്ങളും ഇതോടെ വിസ്മൃതിയിലാകും. മിക്ക സ്ഥാപനങ്ങളും ഇവിടെനിന്നും മറ്റൊരിടത്തേക്കുമാറാനും സാധ്യതയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എടി എം, മെഡിക്കൽ ഷോപ്പുകൾ ഉൾ പ്പെടെയുള്ള സ്ഥാപനങ്ങൾ എന്നി വയെല്ലാം പുതിയ ഇടത്തേക്ക് മാറ്റപ്പെടും. തെക്കുംകര കരുമത്ര ആരോഗ്യമാതാ ദേവാലയം മുതൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് സെന്റർവരെ റോഡിന് വീതികൂട്ടും. പാതയോരത്തെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇതിനകം ഇല്ലാതായിട്ടുണ്ട്. വികസനത്തിനായി പാതയോരത്തെ മരങ്ങളും വെട്ടിമാറ്റി. 1954ൽ നിർമിച്ച പുന്നംപറന്പ് സെന്ററിലെ കനാൽപ്പാലം പൊളിച്ച് നിർമിച്ചു. 17 മീറ്റർ വീതിയിലാണു പുനർനിർമിച്ചത്.