എംപി ഓഫീസ് ചേലക്കരയിൽ തുടങ്ങി
1483912
Monday, December 2, 2024 9:39 AM IST
പഴയന്നൂർ: കെ. രാധാകൃഷ്ണന് എംപിയുടെ ചേലക്കര ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ് തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷനായി.
കെ. രാധാകൃഷ്ണന് എം പി, എ.സി. മൊയ്തീന് എംഎല്‍എ, നിയുക്ത എംഎല്‍എ യു.ആര്. പ്രദീപ്, വക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന്‍. സുരേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. നഫീസ, ചേലക്കര ഏരിയ സെക്രട്ടറി കെ. നന്ദ കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ആര്. മായ, പി. സാബിറ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ഖ് അബ്ദുള്‍ ഖാദര്‍, ഗിരിജ മേലേടത്ത്, എം എന്‍ സത്യന്, വിജയ് ഹരി, ഷാജി ആനിത്തോട്ടം, കെ.വി. സോളമന്, എം.ആര്. സോമനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേലക്കര ലൈസിയം കോളജ് റോഡില്‍ സുഭിക്ഷ ഹോട്ടലിനു സമീപമുള്ള കെട്ടിടത്തിലാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.