സെന്റ് തോമസ് കോളജിൽ നോവത്തോൺ 2024
1483620
Sunday, December 1, 2024 7:03 AM IST
തൃശൂർ: സെന്റ് തോമസ് കോളജ് ഡാറ്റാ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഇന്റർനാഷണൽ ഹാക്കത്തോൺ നോവത്തോൺ 2024 പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. വിദേശ കോളജുകളിൽനിന്നും സ്റ്റാർട്ടപ്പ് കമ്പനികളിൽനിന്നുമായി എഴുന്നൂറിലേറെപേർ പങ്കെടുത്തു. നാല്പതിലേറെ വിദ്യാർഥികൾ ഫൈനൽ റൗണ്ടിലെത്തി.
വിദ്യാർഥികൾ പത്തു ടീമുകളായി തിരിഞ്ഞ് ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ആശയങ്ങളുടെയും പ്രോജക്ടുകളുടെയും നിർമാണം നടത്തി. കോളജ് അസോസിയേറ്റ് ബർസാർ റവ.ഡോ. ഫിനോഷ് കീറ്റിക്ക പ്രസംഗിച്ചു.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡാറ്റാ സയൻസ് വിഭാഗം മേധാവി റെജിൻ വർഗീസ് നേതൃത്വം നൽകി.