കെസിവൈഎം അതിരൂപത യുവജന ദിനാഘോഷം
1483910
Monday, December 2, 2024 9:39 AM IST
തൃശൂർ: കെസിവൈഎം തൃശൂർ അതിരൂപത യുവജന ദിനാഘോ ഷം തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ സെന്റിനറി ഹാളിൽ നടന്നു.
തൃശൂർ അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. വൈകീട്ടു നടന്ന പൊതുസമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം തൃശൂർ അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ്, ഡയറക്ടർ ഫാ. ജിയോ ചെരടായി, സംസ്ഥാടന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്, അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ്, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, ജനറൽ കണ്‍വീനർ ജുവിൻ ജോസ്, ഫാ. അനു ചാലിൽ എന്നിവർ പ്രസംഗിച്ചു.