മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മാർച്ച്
1541077
Wednesday, April 9, 2025 4:42 AM IST
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കു മാർച്ച് നടത്തി. തുടർന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പൊതുജനങ്ങൾക്ക് അപ്രാപ്യമായ എന്തു സേവനമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കെഎംആർഎലി നു നൽകിയതെന്ന് മാർക്സിസ്റ്റ് നേതാക്കൾ വ്യക്തമാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ അഴിമതിയെ ന്യായീകരിക്കുന്ന പുതിയ പാർട്ടി സെക്രട്ടറിയുടെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.പി. ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി. മുണ്ടാടാൻ, ജിസൺ ജോർജ്, വിനോദ് തമ്പി, ജോമി തെക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ചിന് നേതാക്കളായ ജേക്കബ് കളപ്പറമ്പത്ത്, ഉണ്ണി വടുതല, വിനോദ് തെക്കേക്കര, ബേബി പൊട്ടനാനി, ബേബി ഈരത്തറ തുടങ്ങിയവർ നേതൃത്വം നൽകി.