വാവേലിയിലും പുല്ലുവഴിച്ചാലിലും കാട്ടാനക്കൂട്ടം
1541074
Wednesday, April 9, 2025 4:42 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, പുല്ലുവഴിച്ചാൽ ജനവാസമേഖലകളിൽ കുട്ടിയാനകളുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശ വാസികൾക്കിടയിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി എത്തിയ എട്ടു കാട്ടാനകൾ ഇന്നലെ രാവിലെയും കൃഷിയിടങ്ങളിൽ തന്നെ തുടരുകയായിരുന്നു.
രാവിലെ എട്ടോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിന്ന് പോയത്. മുന്പൊക്കെ നേരം പുലരുംമുന്പേ ആനക്കൂട്ടം പ്ലാന്റേഷനിലേക്ക് മടങ്ങുമായിരുന്നു. അതിന് മാറ്റംവരികയാണോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
പുല്ലുവഴിച്ചാൽ ഭാഗത്ത് വിവിധയിടങ്ങളിൽ ആനക്കൂട്ടം കൃ ഷി നശിപ്പിച്ചിട്ടുണ്ട്. അങ്ങാടശേരി സോമന്റെ കൃഷിയിടത്തിലെ നിരവധി വാഴകളും പൈനാപ്പിളും ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.