കേന്ദ്രമന്ത്രി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു
1541073
Wednesday, April 9, 2025 4:42 AM IST
കൊച്ചി: കൊച്ചിയിലെത്തിയ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തി. ഹൈക്കോടതി ജംഗ്ഷന് ടെര്‍മിനലില്‍ എത്തിയ അദ്ദേഹം ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ റൂട്ടുകളിലാണ് വാട്ടര്‍ മെട്രോയില്‍ യാത്രചെയ്തത്.
കായല്‍ കാഴ്ചകളും സൗന്ദര്യവും ആസ്വദിച്ച സര്‍ബാനന്ദ സോനോവാള്‍ അതുല്യമായ യാത്രാനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോയിലേതെന്ന് സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചു. ഷിപ്പിംഗ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ബി. കാശിവിശ്വനാഥന്,
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, കൊച്ചി മെട്രോ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍, ഡോ. എം.പി. രാംനവാസ്, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദനന്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന് ജോണ്‍ തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു.