കരുമാലൂർ കൃഷി ഓഫീസിൽ വിജിലൻസ് പരിശോധന
1541072
Wednesday, April 9, 2025 4:42 AM IST
കരുമാലൂർ: കരുമാലൂർ കൃഷി ഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ വസ്തു ഉടമകൾ നേരിട്ടു നൽകിയാൽ കൃഷി ഓഫീസർ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വിജിലൻസിന് ലഭിച്ചിരുന്നു.
എന്നാൽ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകളിൽ വേഗത്തിൽ അനുകൂല തീരുമാനം കൈക്കൊള്ളുന്നുതായും വിജിലൻസിന് വിവരം ലഭിച്ചു.
ഇതു പരിശോധിക്കുന്നതിനായി ഇന്നലെ രാവിലെ 10.45ന് തുടങ്ങിയ മിന്നൽ പരിശോധന വൈകിട്ട് നാലിനാണ് അവസാനിച്ചത്.