ഡ്രൈവിംഗ് പരിശീലനത്തിനിടെ പെരിയാർവാലി കനാലിലേക്ക് കാർ തലകീഴായി മറിഞ്ഞു
1541071
Wednesday, April 9, 2025 4:36 AM IST
കോതമംഗലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പെരിയാർവാലി കനാലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലു ണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. കോതമംഗലം അന്പലപ്പറന്പിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
കുത്തുകുഴി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അപകടത്തിൽപ്പെട്ടത്. കോതമംഗലത്തുനിന്നു അഗ്നിശമന രക്ഷാസേന റിക്കവറി വെഹിക്കിൾ, എആർടി എന്നീ വാഹനങ്ങൾ ഉപയോഗിച്ച് 15 അടി താഴ്ചയിൽനിന്നു കാർ ഉയർത്തി കരയ്ക്ക് കയറ്റി.
സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മയിൽ, കെ.എൻ. ബിജു, കെ.പി. ഷമീർ, പി. സുബ്രമണ്യൻ, എ.ഒ. ആബിദ്, നന്ദു കൃഷ്ണ, വിഷ്ണു മോഹൻ, എം.എ. അംജിത്, എം. സേതു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.