വൈകല്യം സഹനമാക്കി, വിശ്വാസതീക്ഷ്ണതയിൽ അവർ കുരിശുമുടി കയറി
1541070
Wednesday, April 9, 2025 4:36 AM IST
കാലടി: കേൾവിയുടെയും ശബ്ദത്തിന്റെയും ലോകം അന്യമായവർ പൊന്നിൻ കുരിശുമല മുത്തപ്പന്റെ അനുഗ്രഹം തേടി മലയാറ്റൂർ കുരിശുമുടി കയറി. ഓൾ ഇന്ത്യ ഡഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസാരിക്കാൻ കഴിയാത്തവരും കേൾവിശക്തി ഇല്ലാത്തവരുമായ ഒരു പറ്റം വിശ്വാസികൾ കുരിശുമുടി കയറിയത്.
ഫാ. ജോസഫ് തെർമടം, ഫാ. ബിജു മൂലൻ, ഫാ. ജോളി അൽഫോൻസ് എന്നിവരുടെ നേതൃത്വത്തിൽ 225ഓളം വരുന്ന സംഘം അടിവാരത്തുള്ള തോമാശ്ലീഹായുടെ പ്രതിമയ്ക്കു മുന്നിൽ പ്രാർഥിച്ച് 200 കിലോയോളം വരുന്ന കുരിശും ചുമന്നാണ് കുരിശുമുടി ചവിട്ടാൻ ആരംഭിച്ചത്.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവർ സംഘത്തിലുണ്ടായിരുന്നു. കുരിശിന്റെ വഴി ചൊല്ലി രാവിലെ മലകയറിയ ഇവർ കുരിശുമുടിയിലെത്തി പ്രത്യേകം പ്രാർഥനകൾ നടത്തിയാണ് മടങ്ങിയത്.