"ലഹരിയില്‍' ഡ്രൈവിംഗ് പൊലിഞ്ഞത് 14 ജീവനുകള്‍
1541068
Wednesday, April 9, 2025 4:36 AM IST
ശിക്ഷ അപര്യാപ്തമായാതിനാലാണ് കുറ്റം ആവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍
കൊച്ചി: ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചത് മൂലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ നടന്നത് 94 അപകടങ്ങള്‍. 14 പേര്‍ക്ക് ജീവനും നഷ്ടമായി. 10 പേര് കൊച്ചി സിറ്റിയില്‍ നടന്ന അപകടങ്ങളിലും നാലു പേര് എറണാകുളം റൂറലില്‍ നടന്ന അപകടങ്ങളിലുമാണ് മരിച്ചത്.
ഈ വര്‍ഷം ഇതുവരെ കൊച്ചി സിറ്റിയിലും റൂറലിലുമായി രണ്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാത്രം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് നടപടി നേരിട്ടത് 3,114 പേരാണ്. 2,682 പേര് റൂറലിലും 432 പേര് കൊച്ചി സിറ്റിയിലും. സിറ്റിയില്‍ 432 പേരും.
അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ ഇത്തരത്തില്‍ നടപടി നേരിട്ടത് 68,542 പേരാണ്. ഓരോ വര്‍ഷവും ലഹരി ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗം കുറ്റവാളികളും ശിക്ഷിക്കപ്പെടാറുണ്ട്. ശിക്ഷ അപര്യാപ്തമായാതിനാലാണ് കുറ്റം ആവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ജീവന് നഷ്ടമാകുന്ന കേസുകളും, ചുരുക്കം ചില സംഭവങ്ങളില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതും ഒഴിച്ചാല്‍ പലതിനും ഫൈന്‍ ഈടാക്കി മടക്കി അയക്കുക മാത്രണ് ചെയ്യുന്നത്.
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന് 10,000 രൂപ പിഴയും ആറു മാസം തടവും തുടര്‍ന്ന് ആവര്‍ത്തിക്കുന്നതിന് 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവു ശിക്ഷയുമാണ് നിലവിലുള്ളത്.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ പിന്നീട് മറ്റ് വാഹനങ്ങള്‍ ഓടിച്ച് കുടുങ്ങിയ സംഭവങ്ങളുമുണ്ട്. കൊച്ചി സിറ്റിയില്‍ 2021 മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ 14,289 പേര് ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം റൂറലില്‍ ഇത് 19,577 ആണ്.