ദണ്ഡിയാത്രയുടെ ഓർമയിൽ ഉപ്പുകുറുക്കി
1541065
Wednesday, April 9, 2025 4:36 AM IST
നെടുമ്പാശേരി: മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ നടന്ന സർവ്വോദയ മേളയുടെ സമാപനത്തിൽ ദണ്ഡി സമരത്തിന്റെ പ്രതീകമായി ഉപ്പുകുറുക്കി. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ മേള ഉദ്ഘാടനം ചെയ്തു.
ഗാന്ധി പ്രതിമയിലും ഗാന്ധിമരത്തിലും (പേരാൽ) പുഷ്പാർച്ചന നടത്തി. കടൽ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി വിതരണം നടത്തി. ചിത്രകാരി രാജി പിഷാരസ്യാർ ദണ്ഡിയാത്രയുടെ ചിത്രങ്ങൾ വരച്ചു.