സെമിത്തേരി കപ്പേളയിൽ മോഷണം
1541062
Wednesday, April 9, 2025 4:36 AM IST
ആലങ്ങാട്. നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സെമിത്തേരി കപ്പേളയിൽ മോഷണം. 40 കിലോ തൂക്കംവരുന്ന ഓട്ടുമണി മോഷണം പോയി. ഇന്നലെ വൈകിട്ടു കപ്യാര് മണി അടിക്കാൻ എത്തിയപ്പോഴാണു മോഷണം നടന്ന വിവരമറിയുന്നത്. ഉടനെ ആലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒരിടവേളയ്ക്കു ശേഷം ആലങ്ങാട് നീറിക്കോട് മേഖലയിൽ മോഷ്ടാക്കളെത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.