തൊരപ്പൻ രാജേഷിനെ നാടു കടത്തി
1541061
Wednesday, April 9, 2025 4:27 AM IST
ചെറായി: മുനമ്പം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ട തൊരപ്പൻ രാജേഷ് എന്ന് വിളിക്കുന്ന ചെറായി വാടേപ്പറമ്പിൽ രാജേഷിനെ - 52 കാപ്പ നിയമ പ്രകാരം നാടുകടത്തി.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നു ആറ് മാസത്തേക്കുള്ള വിലക്ക് ഏർപ്പെടുത്തിയാണ് നാടുകടത്തിയിരിക്കുന്നതെന്ന് മുനമ്പം പോലീസ് അറിയിച്ചു.