ബോധവത്കരണ സെമിനാര്‍
1541060
Wednesday, April 9, 2025 4:27 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് "ഓപ്പറേഷന് ഉണര്‍വ്' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കൊച്ചി സിറ്റി ഡിഎച്ച്ക്യു ക്യാമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ പി. ബാബു ജോണ്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ചാവറ ഇന്സ്റ്റിറ്റ്യട്ട് ഡയറക്ടര്‍ ഫാ. ബിജു വടക്കേല്‍, ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി ജയ്മോള്‍ മേരി തോമസ്, ഏവിയേഷന്‍ വിഭാഗം മേധാവി ടിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.