സഹൃദയ സംഗീത കാരുണ്യവേദി വാർഷികാഘോഷം
1541059
Wednesday, April 9, 2025 4:27 AM IST
ആലുവ: സഹൃദയ സംഗീത കാരുണ്യവേദിയുടെ 18-ാമത് വാർഷികാഘോഷം നടന്നു. ഹൈക്കോടതി ജസ്റ്റീസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹൃദയപുരസ്കാരം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമലിന് ജസ്റ്റീസ് പി.എം. മനോജ് കൈമാറി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കലാസന്ധ്യ ഉദ്ഘാടനം ഡബ്ബിംഗ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ നിർവഹിച്ചു. സുമേഷ് സ്മാരക പുരസ്കാരം അശോകൻ അമ്പാട്ടിന് നൽകി. സഹൃദയ സംഗീത കാരുണ്യവേദി പ്രസിഡന്റ് എം. വിശ്വനാഥക്കുറുപ്പ് അധ്യക്ഷനായി.
30 രോഗികൾക്ക് ചികിത്സാസഹായ വിതരണവും 15 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. വിജയൻ മേനോൻ അനുസ്മരണ ലളിതഗാന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.