തൊഴില്‍മേള 12ന്
1541057
Wednesday, April 9, 2025 4:27 AM IST
കൊച്ചി: വ്യവസായ മന്ത്രി പി. രാജീവ് കളമശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി സ്കൈ സ്കിലിംഗ് കളമശേരി യൂത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലാമത് തൊഴില്‍മേള 12ന് രാവിലെ ഒന്‍പതിന് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
കേരള നോളഡ്ജ് ഇക്കണോമിക് മിഷന്റെ സഹകരണത്തോടെ മുപ്പതിലധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ പത്ത്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ , ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് https://forms.gle/NbYc84A6QQeZecTt7 വഴി ഒമ്പതിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9946291983.