ഗ്രീന്‍ ഹാര്‍വെസ്റ്റ് ചലഞ്ചിന് തുടക്കം
1541056
Wednesday, April 9, 2025 4:27 AM IST
കൊച്ചി: രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംരംഭമായ 'ഹരിതഗിരി' പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഗ്രീന്‍ ഹാര്‍വെസ്റ്റ് ചലഞ്ചിന് തുടക്കമായി. സ്കൂള്‍ കാമ്പസില്‍ വച്ച് പ്രിന്‍സിപ്പല്‍ ഫാ. ടോമി കൊച്ചെലഞ്ഞിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്താണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
അവധിക്കാലത്ത് ഒരു അടുക്കളത്തോട്ടം ഒരുക്കുന്നതിലൂടെ പ്രകൃതിയുടെ ജീവന പാഠങ്ങള്‍ തിരിച്ചറിയാനും ആരോഗ്യമുള്ള മനസും ശരീരവും ഒരുക്കിയെടുക്കാനുമാണ് 'ഗ്രീന്‍ ഹാര്‍വെസ്റ്റ് ചലഞ്ച്' ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ അഡിക്ഷനില്‍ നിന്നു വിടുതല്‍ നേടാനും കുട്ടികളിലെ ഊര്‍ജം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.