വിഷു മാറ്റച്ചന്ത: നൈറ്റ് @ മ്യൂസിയം 11ന്
1541054
Wednesday, April 9, 2025 4:27 AM IST
പറവൂർ: വിഷു മാറ്റച്ചന്ത എന്ന പരമ്പരാഗത കൈമാറ്റ വ്യവസ്ഥയുടെ പ്രതീകമെന്ന നിലയിൽ 11 വരെ നടക്കുന്ന വ്യാപാരമേളയെയും സമന്വയിപ്പിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പാലിയം കോവിലക മ്യൂസിയത്തിൽ 11ന് ‘നൈറ്റ്@മ്യൂസിയം’ പരിപാടി വൈകുന്നേരം ആറു മുതൽ ഒൻപത് വരെ സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് പാലിയം കോവിലകത്തെ പരമ്പരാഗത കളരിത്തറയിൽ നടത്തും. മുസിരിസ്: മുൻതുറൈ മുചറി അങ്കം എന്ന പേരിൽ പറവൂർ മൂകാംബിക നന്ത്യാട്ടുകുന്നം പുഴവൂർ കളരിയിലെ ഗുരുക്കളായ സ്വാമിനാഥനും സംഘവുമാണ് പാലിയം കളരിത്തറയിൽ അങ്കം കുറിക്കുന്നത്.
അന്നേ ദിവസം വടക്കൻ കളരി സമ്പ്രദായത്തിലും അറപ്പക്കൈ സമ്പ്രദായത്തിനും തെക്കൻ കളരിയിലും പ്രകടനങ്ങൾ ഉണ്ടാകും. രാത്രിയിലെ മ്യൂസിയം സന്ദര്‍ശനത്തോടൊപ്പം കളരിപ്പയറ്റില്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. അന്നേദിവസം പാലിയം മ്യൂസിയം സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചിട്ടുണ്ട്.