ബിയറും വിദേശ മദ്യവുമായി രണ്ടുപേർ കുടുങ്ങി
1541053
Wednesday, April 9, 2025 4:27 AM IST
തൃപ്പൂണിത്തുറ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ബിയറും വിദേശ മദ്യവുമായി രണ്ടുപേരെ പോലീസ് പിടികൂടി. തെക്കുംഭാഗം സ്വദേശികളായ വല്ലത്ത് വീട് മധു, സ്രാമ്പിക്കൽ വീട്ടിൽ സുമേഷ് എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
പാവംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പി ബിയറും രണ്ടര ലിറ്റർ വിവിധ ബ്രാന്റുകളിലുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യവുമാണ് പിടികൂടിയത്. ബിയർ തണുപ്പിച്ച് കൊടുക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.