15.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
1541052
Wednesday, April 9, 2025 4:27 AM IST
പറവൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 15.5 ലിറ്റർ ഇന്ത്യൻ നിർമിത മദ്യവുമായി യുവാവ് പിടിയിൽ. പുത്തൻവേലിക്കര ഇളന്തിക്കര കീഴുപ്പാടം മുട്ടിക്കൽ എം.എ. സനോജിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.
ബവറേജസ് കോർപറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിൽനിന്നു വാങ്ങിയ മദ്യം വിലകൂട്ടി വിൽപ്പന നടത്തിയിരുന്ന സനോജിന്റെ വീട്ടിൽ ചില്ലറ വിൽപ്പനയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പുത്തൻവേലിക്കര ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദറിന്റെയും എസ്ഐ വിക്കി ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സനോജിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.