അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്: ഉപരോധ സമരം നടത്തി
1541051
Wednesday, April 9, 2025 4:18 AM IST
ആലുവ: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 96 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് ആരോപിച്ച് സിപിഐയുടെ നേതൃത്വത്തിൽ ആലുവ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. ചന്ദ്രബോസ് അധ്യക്ഷനായി.