ലഹരിക്കടത്ത്: കൊറിയർ-പാഴ്സൽ സർവീസുകാരുടെ മീറ്റിംഗ് നടത്തി
1541050
Wednesday, April 9, 2025 4:18 AM IST
ആലുവ: കൊറിയർ വഴിയുള്ള ലഹരിക്കടത്ത് വർധിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊറിയർ-പാഴ്സൽ സേവനദാതാക്കളുടെ യോഗം വിളിച്ചു ചേർത്തു.
കൊറിയർ-പാഴ്സൽ സർവീസുകാർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന വിശദീകരിച്ചു.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മീറ്റിംഗിൽ നൂറിലേറെപ്പേർ പങ്കെടുത്തു.