ചാവറ ദര്ശന് സ്കൂളിന് അവാര്‍ഡ്
1541047
Wednesday, April 9, 2025 4:18 AM IST
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിന് -വൃത്തി 2025- ബ്ലോക്കുതല മികച്ച വിദ്യാലയമായി കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളിനെ തെരഞ്ഞെടുത്തു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷില്‍ നിന്ന് സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലുമായ ഫാ. മാര്ട്ടിന് മുണ്ടാടനും സ്കൂള്‍ നേച്ചര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അനിതയും വിദ്യാര്‍ഥികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വിദ്യാലയത്തില്‍ മാലിന്യമുക്തമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും നടത്തുന്ന നിരന്തര പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ അവാര്‍ഡിനെ കാണുന്നതെന്ന് സ്കൂൾ അധികൃതര്‍ പറഞ്ഞു.